അഡിസ് അബാബാ എത്യോപ്യൻ ചക്രവർത്തി ഹെയ്ലി സെലാസിയുടെ കബറിടം സന്ദർശിച്ച് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. അഡിസ് അബാബയിലെ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ സ്ഥിതി ചെയ്യുന്ന കബറിടത്തിൽ സഭാധ്യക്ഷൻ പ്രാർത്ഥന നടത്തി. ......
കൊച്ചി : കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെതിരെ (KMRL) സംസ്ഥാന വിജിലൻസിന് പരാതി നൽകിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തയിലെ ആരോപണങ്ങൾ പൂർണ്ണമായും വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമാണ്. പരാതിലെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്.
പരാതിയുമായി ബന്ധപ്പെട്ട് സംസ്ഥാന വിജിലൻസിൽ നിന്ന് യാതൊരു അറിയിപ്പും കെ.എം.ആർ.എല്ലിന് ലഭിച്ചിട്ടില്ല.
പൊതുജനങ്ങൾക്കിടയിൽ ഉയർന്ന വിശ്വാസ്യതയുള്ള സ്ഥാപനമാണ് കൊച്ചി മെട്രോ. ......
കൊച്ചി: ഹൃദ്രോഗ വിദഗ്ധരുടെ സേവനം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കൊച്ചി അമൃത ആശുപത്രിയുടെ പുതിയ കാർഡിയോളജി ഔട്ട്പേഷ്യന്റ് കേന്ദ്രമായ അമൃത അഡ്വാൻസ്ഡ് കാർഡിയാക് സെന്റർ വൈറ്റിലയിൽ സെപ്റ്റംബർ 29 മുതൽ പ്രവർത്തനം ആരംഭിക്കും. ലോക ഹൃദയ ദിനത്തോടനുബന്ധിച്ചു അമൃത ആശുപത്രിയിൽ നടക്കുന്ന പരിപാടിയിൽ എറണാകുളം ജില്ലാ കളക്ടർ ജി. ......
കൊച്ചി: സ്വച്ഛതാ ഹി സേവാ കാമ്പയിന്റെ ഭാഗമായി ഐ.സി.എ.ആർ-സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്), പഴങ്ങാട് സെന്റ് ജോർജ് എൽ.പി. സ്കൂളിൽ ശുചിത്വം, വ്യക്തിശുചിത്വം, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ദോഷങ്ങൾ എന്നിവയെക്കുറിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
ശുചിത്വം പാലിക്കുന്നതിന്റെയും മാലിന്യം ശരിയായി തരംതിരിക്കുന്നതിന്റെയും വ്യക്തിശുചിത്വം പാലിക്കുന്നതിന്റെയും പ്രാധാന്യം കുട്ടികൾക്ക് പരിചയപ്പെടുത്തി. ......
കോട്ടയം: മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരൻ ആൾമറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചു. തിടനാട് പഞ്ചായത്തിലെ പിണ്ണാക്കനാട് സിഎംഎസ് കോളനിയിൽ കൊള്ളിക്കൊളവിൽ അലൻ–സുനീഷ ദമ്പതികളുടെ മകൻ ഇവാൻ അലക്സാണ് മരിച്ചത്.
വൈകിട്ട് മൂന്നുമണിയോടെയാണ് ദാരുണമായ സംഭവം. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കമ്പ്യൂട്ടർ സയൻസ് വകുപ്പിലെ ഗവേഷക അനിമ വി. എ.......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നും ഇതുവരെ 12627 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 40 കേസുകളിലായി 43 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 11717 ആയി. ......
ഖത്തറിലെ ചെറുകിട ഇടത്തരം വ്യാപാര മേഖലകളിൽ നേതൃപരമായ പങ്ക് വഹിച്ചു കൊണ്ടിരിക്കുന്ന ബിസിനസ് കൂട്ടയ്മയായ കേരള എന്റെർപ്രാണേഴ്സ് ക്ലബ്ബിന്റെ (കെ.ഇ.സി) പുതിയ പ്രവർത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ജിറ്റ്ക്കോ നിസാർ ചെയർമാനായും ശശിധര പണിക്കർ, ജോർജ് മോറിസൻ എന്നിവരെ വൈസ് ചെയർമാന്മാരായും തിരഞ്ഞെടുത്തു.
അസ്ഹർ അലി.പി (അൽ ഹായിക്കി) യാണ് കെ.ഇ.സി യുടെ പുതിയ പ്രസിഡന്റ്. ......
ദോഹ, ഖത്തർ: ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും സേവന പ്രവർത്തനങ്ങൾക്കുമായുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്), ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (HMC) സഹകരണത്തോടെ ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്ററിൽ തുടർച്ചയായ നാലാമത് രക്ത പ്ലേറ്റ്ലെറ്റ് ദാന ക്യാമ്പ് സംഘടിപ്പിച്ചു.
തുടർച്ചയായി നാല് മാസങ്ങളിലായി സംഘടിപ്പിച്ച പ്ലേറ്റ്ലെറ്റ് ദാന ക്യാമ്പുകളുടെ പരമ്പരയിലെ ഏറ്റവും വലിയ ക്യാമ്പായിരുന്നു നാലാമത്തേത്. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നായി 105-ലധികം സന്നദ്ധ പ്രവർത്തകർ പ്ലേറ്റ്ലെറ്റ് ദാനത്തിനായി മുന്നോട്ടുവന്നു. ......
ഉപഭോക്താക്കളുടെ സൗകര്യവും മികച്ച ഷോപ്പിംഗ് അനുഭവവും മുൻനിർത്തി ഗ്രാൻഡ് എക്സ്പ്രസ് ഷഹാനിയയിലെ ഫിഷ് സെക്ഷൻ കൂടുതൽ വിശാലമാക്കി നവീകരിച്ചു.
വിപുലീകരിച്ച ഫിഷ് സെക്ഷന്റെ ഉദ്ഘാടനം റീജിയണൽ ഡയറക്ടർ ശ്രീ. അഷ്റഫ് ചിറക്കൽ നിർവഹിച്ചു.
ജനറൽ മാനേജർ ശ്രീ. ......